July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 8, 2026

മട്ടന്നൂരിൽ കെപി സി സി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.

SHARE

 

കെപി സി സി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും .കണ്ണുർ ജില്ലാ രാഷ്ട്രീയതിനകത്തു കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അടയാളപ്പെടുത്തിട്ടുള്ള മുഖങ്ങളിലൊന്നാണ് ചന്ദ്രൻ തില്ലങ്കേരി. തന്റെ എട്ടാം ക്ലാസ് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിൽ ഇറങ്ങിത്തിരിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെഎസ്‌യുവിന് വേണ്ടി ക്ലാസ് ലീഡറായി മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നാണ് സംഘടനാ രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചത്.
പിന്നീട് പ്രീ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ മട്ടന്നൂർ പഴശ്ശിരാജ പി ആർ എൻഎസ്എസ് കോളേജിൽ സംഘടനാ പ്രവർത്തനം തുടർന്നു. പതിനെട്ടാം വയസ്സിൽ അദ്ദേഹം തന്റെ ബൂത്തിലെ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായും പിന്നീട് സേവാദൾ തില്ലങ്കേരി മണ്ഡലം ചെയർമാനുമായി സേവനമനുഷ്ഠിച്ചു. തുടർ വിദ്യാഭ്യാസത്തിനായി കണ്ണൂർ എസ് എൻ കോളേജിൽ ചേർന്നത് രാഷ്ട്രീയ ജീവിതത്തിനകത്ത് വഴിത്തിരിവായി. കണ്ണൂർ എസ് കോളേജിന്റെ കെഎസ് യു യൂണിറ്റ് പ്രസിഡണ്ടായി ..അവിടുന്ന് കെഎസ്‌യുവിന്റെ കണ്ണൂര് ജില്ലാ സെക്രട്ടറിയായി പിന്നീട് യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായി തുടർന്ന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി … അതിനുശേഷം സംഘടനാ രംഗത്ത് കണ്ണൂർ ഡിസിസിയുടെ സെക്രട്ടറിയായും തുടർന്നു പിന്നീട് കണ്ണൂർ ഡിസിസിയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു. അതിനുശേഷം കെപിസിസിയുടെ സെക്രട്ടറിയായി
നിലവിൽ കെപിസിസിയുടെ ജനറൽ സെക്രട്ടറിയായും അതുപോലെ ജനശ്രീ മിഷന്റെ കണ്ണൂർ ജില്ലാ ചെയർമാനും ആണ്. സംഘടനാ രംഗത്ത് ഒട്ടനവധി ആയിട്ടുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത ചന്ദ്രൻ തില്ലങ്കേരി നിലവിൽ ഇരിട്ടി മഹാത്മ കോളേജിന്റെ മാനേജർ ആയിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനകത്ത് അദ്ദേഹം രണ്ട് തവണ തില്ലങ്കേരി പഞ്ചായത്ത് മെമ്പർ ആയി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2006 ഇൽ തളിപ്പറമ്പ് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു
ഉളിയിൽ പടിക്കച്ചാൽ സ്വദേശിയാണ് 57 കാരനായ ശ്രീ ചന്ദ്രൻ തില്ലങ്കേരി
ഭാര്യ രശ്മി ജി കുറുപ്പ് മട്ടന്നൂർ ബാങ്കിന്റെ ശാഖാ റായി പ്രവർത്തിക്കുന്നു ..മക്കൾ ചാന്ദിനി ചന്ദ്രൻ ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലാണ് മറ്റു മക്കൾ ഗൗരി കൃഷ്ണ,ഗൗതം കൃഷ്ണ രണ്ടുപേരും വിദ്യാർഥികളാണ്.