November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

The OG gang, കരിക്കിന്റെ സിനിമ വരുന്നേ; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

SHARE

മലയാളത്തിലെ യൂട്യുബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ തുടക്കക്കാരാണ് കരിക്ക്. പഠനം പൂര്‍ത്തിയാക്കി ജോലി തേടിയിറങ്ങുന്ന യുവാക്കളുടെ ജീവിതത്തിലെ നിമിഷങ്ങള്‍ രസകരമായി അവതരിപ്പിച്ച കരിക്ക് മാജിക്ക് മലയാളികളെ മുഴുവന്‍ ചിരിപ്പിച്ചിരുന്നു. പിന്നീട് വ്യത്യസ്തമായ ഴോണറുകളും മിനി സീരിസുകളും മറ്റ് കണ്ടന്റുകളുമായി അവര്‍ കളം നിറഞ്ഞു.

 

പിന്നീടുള്ള വര്‍ഷങ്ങളില്‍ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സായി നിരവധി പേര്‍ മലയാളികളുടെ മുന്നിലേക്കെത്തി. സിനിമകളിലും അവര്‍ ചുവടുവെച്ചു, വലിയ വിജയവും സ്വന്തമാക്കി. അപ്പോഴെല്ലാം കരിക്ക് ടീം എവിടെ എന്ന ചോദ്യമായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കരിക്ക് ടീമിന്റെ സിനിമ അനൗണ്‍സ് ചെയ്തതോടെ പ്രേക്ഷകര്‍ വലിയ സന്തോഷത്തിലായി.

ഇപ്പോഴിതാ കരിക്ക് ടീമിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. കരിക്കിന്റെ സ്ഥാപകനായ നിഖില്‍ പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. അനന്തു എസിനൊപ്പം ചേര്‍ന്നാണ് നിര്‍മാണം. കരിക്കിലെ അംഗങ്ങള്‍ തന്നെയാണ് സിനിമയിലും പ്രധാന വേഷത്തില്‍ എത്തുക എന്നാണ് നിലവിലെ വിവരം. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഹാഷിറേ ടീം പ്രധാന വേഷത്തിലെത്തിയ വാഴ 2 കോടികള്‍ നേടി തിയേറ്ററില്‍ നിറയുന്ന ഈ സമയത്ത് കരിക്കിനെ കുറിച്ച് എല്ലാവരും വീണ്ടും ചോദിക്കാന്‍ തുടങ്ങിയിരിക്കേ ആണ് ഇപ്പോള്‍ സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. കരിക്ക് ഫാന്‍സ് ഈ അനൗണ്‍സ്‌മെന്റിനെ ആഘോഷമാക്കുന്നുണ്ട്.