ലഹരി മാഫിയയെ പിടികൂടി ശാസ്താംകോട്ട പൊലീസ്; അറസ്റ്റിലായത് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ

കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന കണ്ണിയിലെ പ്രധാനികൾ ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ. എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുൻപ് 23ഗ്രാം എംഡിഎംഎയുമായി ഐസിഎസ് ജംഗ്ഷനിൽ നിന്നും യുവതിയെ പിടികൂടിയിരുന്നു.
ഈ കേസിൽ അലുവ അതുലിനെ വെട്ടി കൊലപെടുത്തിയ കേസിലെ ആറാം പ്രതിയായ ഷംനാദും ഉൾപ്പെട്ടിരുന്നു. ഷംനാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂരിൽ നടത്തിയ തെളിവെടുപ്പിലാണ് ലഹരിക്കടത്തിലെ 3 പേരെ പിടികൂടിയത്. ഇതിൽ 2 പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ഷിമോഗ സ്വദേശിയുമാണ്.കരുനാഗപ്പള്ളി സ്വദേശികളായ ജിതിൻ ജെ കുമാർ, മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശിയായ മാലിക് റെഹാൻ ഖാസി എന്നിവരെയാണ് പിടിയിലായത്. ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ശാസ്താംകോട്ട DYSP പ്രസാദ് പറഞ്ഞു.

