June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

സാധനം ഉണ്ടോ എന്നാണ് കമന്റുകൾ, ഹൈഡ്രോപോണിക്സ് എന്താണെന്ന് എനിക്കും അറിയില്ല,’ അരുൺ എ കുമാർ

SHARE

ബാലതാരമായി സിനിമയിൽ എത്തി ആരാധകരെ സ്വന്തമാക്കിയ നടനാണ് അരുൺ എ കുമാർ. ഒളിമ്പ്യൻ അന്തോണി ആദം, മീശമാധവൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ ബാലതാരമായി അരുൺ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ വാഴ 2 വിലെ അരുണിന്റെ കുട്ടേട്ടൻ എന്ന റോളിന് കയ്യടികൾ ലഭിക്കുകയാണ്. കുട്ടേട്ടൻ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെടുക മാത്രമല്ല മികച്ചൊരു കംബാക്കും അരുണിന് സമ്മാനിച്ചിട്ടുണ്ട്. സിനിമയിലെ അനുഭവങ്ങൾ പങ്കിടുകയാണ് അരുൺ ഇപ്പോൾ. ഹൈഡ്രോപോണിക്സ് എന്താണെന്ന് തനിക്കും അറിയില്ലെന്ന് അരുൺ പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.റോഡിൽ കൂടെ ഒക്കെ പോകുമ്പോൾ പിള്ളാരൊക്കെ അല്ലെങ്കിൽ ആൾക്കാർ കാണുമ്പോൾ പെട്ടെന്ന് കുട്ടേട്ടാ എന്ന് വിളിക്കും. പിന്നെ സാധനം ഉണ്ടോ ഇതൊക്കെ തന്നെയാണ് കമന്റ്സ് മുഴുവൻ. ഈ ഹൈഡ്രോപോണിക്സ് എന്ന് പറഞ്ഞാൽ എന്താ സാധനം എന്ന് എനിക്ക് ഡീറ്റെയിൽ ആയി അറിയില്ല. അതിൽ പറയുന്നത് മാത്രമേ എനിക്ക് അറിയുകയുള്ളൂ. അതിന്റെ റിയൽ ഫോം എന്താണെന്ന് അറിയില്ല. അൽഫോൺസ് പുത്രനായി വർക്ക് ചെയ്തത് ഭയങ്കര രസമാണ്. പ്രേമം ഒക്കെ കണ്ടതിനു ശേഷം ഞാൻ ആദ്യമായിട്ടാണ് പുള്ളിയെ നേരിട്ട്
കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ നമ്മൾ സിങ്ക് ആയി.ഭയങ്കര ഫ്രണ്ട്ലി ആണ്. പിടിഐ മീറ്റിംഗ് സീനാണ് ആദ്യം നമ്മൾ എടുത്തത്. അപ്പോൾ തന്നെ കുറെ ഞങ്ങൾ കണക്ട് ആയി. പിന്നീടാണ് നൈറ്റ് മറ്റേ പോലീസ് സ്റ്റേഷൻ സീൻ ഒക്കെ എടുത്തത്. സവിൻ വന്നിട്ട് പറയും ശരിക്കും ചവിട്ടിക്കൊള്ളാൻ. പുള്ളി ഒരിക്കലും അത് ചെയ്തില്ല, ടൈമിം കറക്റ്റ് ആയിട്ട് പറയും. നീ പേടിക്കണ്ട ഇങ്ങനെ വന്നിട്ട് ഞാൻ പുഷ് ചെയ്യുമ്പോൾ നീ അത് റിയാക്ട് ചെയ്താൽ മതി എന്ന് പറയും. അത്രക്ക് പ്രൊഫഷണൽ ആണ് ആക്ടിങ്ങിലും അദ്ദേഹം. സ്റ്റേഷൻ സീൻ രണ്ടു ദിവസം കൊണ്ട് തീർന്നു. അത് അത്രയേ ഉണ്ടായിരുന്നുള്ളൂ. മറ്റേ സീനാണ് 10 ഡേയ്സ് ഷൂട്ട് ഉണ്ടായിരുന്നത്. ഷൂട്ട് നടക്കുമ്പോൾ എല്ലാം അവിടെ ഉണ്ടായിരുന്നു. ഫുൾ ഡേ പോസ്റ്റ് ആയി നിന്നിട്ടുണ്ട്,’ അരുൺ എ കുമാർ പറഞ്ഞു.