September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

എഐ കൊണ്ട് അമ്മാനമാടാൻ മുകേഷ് അംബാനി; എഐ സിനിമകൾ, ഷോകൾ എല്ലാം നിർമിക്കാൻ തീരുമാനം

SHARE

എഐ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും തേടാനൊരുങ്ങി ജിയോസ്റ്റാർ. എഐ നിർമിത മഹാഭാരതം അനേകായിരം ആളുകളിലേക്ക് എത്തിയതിന് പിന്നാലെയാണ് സിനിമകളും ഷോകളും എഐയിൽ നിർമിക്കാൻ ജിയോസ്റ്റാർ ഒരുങ്ങുന്നത്. ഇതിനായി വലിയ തോതില്‍ എഐ എൻജിനീയർമാരെ എടുക്കാനൊരുങ്ങുകയാണ് കമ്പനി.ജിയോ ഹോട്സ്റ്റാറിലേക്കാണ് സിനിമകളും ഷോകളും നിർമിക്കാൻ ജിയോസ്റ്റാർ ഒരുങ്ങുന്നത്. എഐ കൊണ്ട് എഴുതി, അനിമേറ്റ് ചെയ്ത്, ശബ്ദം നൽകി, എഡിറ്റ് ചെയ്ത സിനിമകളും ഷോകളുമാണ് ഉണ്ടാകുക. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത് എഐ മഹാഭാരതം വലിയ സ്വീകാര്യത നേടിയതിന് പിന്നാലെയാണ് കൂടുതൽ എഐ കണ്ടന്റുകൾ നിർമിക്കാൻ ജിയോസ്റ്റാർ പദ്ധതിയിടുന്നത്.എഐ മഹാഭാരതം ഹോട്സ്റ്റാറിൽ ആദ്യ ദിവസം തന്നെ കണ്ടത് 65 ലക്ഷം പേരാണ്. സാധാരണയായി ഒരു റിലീസിന്റെ ആദ്യ ദിവസമേ ലഭിക്കുന്ന സ്വീകാര്യതയേക്കാൾ എത്രയോ കൂടുതലാണിത്.കൂടുതൽ ഷോകൾ, സിനിമകൾ എന്നിവയ്ക്കായി എൺപതോളം എഐ സ്പെഷ്യലിസ്റ്റുകളെയും എൻജിനീയർമാരെയും പുതിയതായി എടുക്കാൻ ജിയോസ്റ്റാർ പദ്ധതിയിട്ടുകഴിഞ്ഞു.ഹനുമാന്റെ കഥയെ ആസ്പദമാക്കി സീരീസ്, സിനിമകൾ, ഷോർട്ട് ഡ്രാമകൾ എന്നിവ ചെയ്യാൻ തയാറെടുക്കുകയാണ് ജിയോസ്റ്റാർ. നേരത്തെ പ്രശസ്ത യുഎസ് തിരക്കഥാകൃത്തും നിർമാതാവുമായ സ്റ്റീഫൻ ബുഗജിനെ ജിയോസ്റ്റാർ തങ്ങളുടെ ടീമിലേക്ക് എടുത്തിരുന്നു. കൂടുതൽ എഐ കണ്ടന്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ മേഖലയിൽ വലിയ മേൽക്കൈ നേടാൻ ഒരുങ്ങുകയാണ് ജിയോസ്റ്റാർ.