September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്; പിണറായി വിജയന്‍ എല്ലാ കാലത്തും ആ കസേരയില്‍ തുടരട്ടെ: വി ടി ബല്‍റാം

SHARE

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഇടതുപക്ഷത്തെയും പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. പിണറായി വിജയന്‍ എല്ലാ കാലത്തും പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്ന് വി ടി ബല്‍റാം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ചെറിയ ആശങ്കയുണ്ടായിരുന്നു. ഇപ്പോഴത് മാറിയെന്നും വി ടി ബല്‍റാം പരിഹസിച്ചു. അപ്പുറത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയായിരുന്നു എല്‍ഡിഎഫ്. 26 സീറ്റിലേക്ക് സിപിഐഎം ചുരുങ്ങിയെങ്കില്‍ ആത്മ പരിശോധന നടത്തണം. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുത് എന്ന് പറയാറുണ്ടെന്നും വി ടി ബല്‍റാം പറഞ്ഞു.അപ്പുറത്തിരിക്കുന്ന ആളുകളെ കുറിച്ച് ഞങ്ങള്‍ക്ക് ദുഃഖവും സഹതാപവും ഉണ്ട്. മുന്‍പ് നിങ്ങള്‍ ഇങ്ങനെയായിരുന്നില്ല. അപ്പുറത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയായിരുന്നു. 26 സീറ്റിലേക്ക് സിപിഐഎം ചുരുങ്ങിയെങ്കില്‍ ആത്മ പരിശോധന നടത്തണം. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുത് എന്ന് പറയാറുണ്ട് . ആ അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. പിണറായി വിജയന്‍ എല്ലാകാലത്തും ആ കസേരയില്‍ തുടരട്ടെ എന്ന് ആശംസിക്കുന്നു. സമീപനത്തില്‍ മാറ്റം ഇല്ലെങ്കില്‍ കേരളത്തിന് അപകടകരമാണ്. കാരണം മുന്‍പിലാത്ത ചില ഭീഷണികള്‍ സഭയില്‍ അടക്കം ഉയര്‍ന്നുവന്നിരിക്കുന്നു. ഗൗരവം മനസ്സിലാക്കണം. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി നില്‍ക്കണം. നഷ്ടപ്പെട്ടുപോയ കുത്തൊഴുക്കുകളെ നിങ്ങള്‍ തിരിച്ചുപിടിക്കാനുള്ള എളിയ പരിശ്രമം നടത്തണം’, എന്നും വി ടി ബല്‍റാം പറഞ്ഞു.തോല്‍വിയില്‍ രാഷ്ട്രീയമായ വേട്ടയാടലും അധിക്ഷേപവും പരിഹാസവും താന്‍ നേരിട്ടെന്നും വി ടി ബല്‍റാം പറഞ്ഞു. സമാനതകളില്ലാത്ത രാഷ്ട്രീയ വിജയമാണ് യുഡിഎഫിന്റേത്. പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായിരുന്നു വിധി. 2016ല്‍ അധികാരത്തില്‍ വന്ന മുന്നണിയെ തെരഞ്ഞെടുപ്പില്‍ നയിച്ചത് വി എസ് ആയിരുന്നു. അദ്ദേഹത്തെ മുന്‍നിര്‍ത്തിയായിരുന്നു തെരഞ്ഞെടുപ്പ്. അട്ടിമറിയിലൂടെയാണോ സംഘടനാപരമായ തെരഞ്ഞെടുപ്പിലൂടെയാണോ മറ്റൊരു മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് എന്നത് സിപിഐഎമ്മിന്റെ വിഷയമാണെന്നും വി ടി ബല്‍റാം വ്യക്തമാക്കി.വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ സമയബന്ധിതമായി പാലിക്കണം. അത് ആദ്യത്തെ മന്ത്രിസഭാ യോഗം മുതല്‍ കാണുകയാണ്. ആശാവര്‍ക്കര്‍മാരെ ചേര്‍ത്തുപിടിക്കണം. അവര്‍ക്കെതിരെ മനുഷ്യത്വരഹിതമായ സമീപനമായിരുന്നു പഴയസര്‍ക്കാര്‍ സ്വീകരിച്ചത്. വരുമാനം ഘട്ടംഘട്ടമായി 21000 രൂപയാക്കും എന്നും വി ടി ബല്‍റാം പറഞ്ഞു.