September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 16, 2026

ദാദാ സാഹേബ് ഫാൽകെ പുരസ്കാരം കന്നട നടൻ ആനന്ത് നാ​ഗിന്

SHARE

ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ച് കന്നട നടൻ ആനന്ത് നാ​ഗിന് ​ദാദാ സാഹിബ് ഫാൽകെ പുരസ്കാരം. 2024 ലെ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരത്തിനാണ് നടൻ ആനന്ത് നാ​ഗ് അർഹനായത്.സെപ്റ്റംബർ 22ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ വെച്ച് അവാർഡ് നൽകും. മുന്നൂറിലേറെ കന്നട സിനിമകളിൽ അഭിനയിച്ച ആനന്ത് നാ​ഗ് ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുന്നാളിലൂടെയായിരുന്നു മലയാളത്തിലേക്ക് അദ്ദേഹമെത്തിയത്.അഞ്ച് കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് പിഐബി എക്‌സിൽ കുറിച്ചിരുന്നു.