September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

വി ഡി സതീശൻ നല്ല ഒരു മനുഷ്യൻ; പുകഴ്ത്തി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം

SHARE

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. വി ഡി സതീശൻ നല്ല ഒരു മനുഷ്യനാണെന്നും മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. വിഷിനറിയായ നേതാവാണെന്നും
എല്ലാവരുടെയും മുഖ്യന്ത്രിയാണ് വി ഡി സതീശനെന്നും അദ്ദേഹം കൂട്ടിചേർത്തു.കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയും വി ഡി സതീശനെ പുകഴ്ത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നല്ല സഹകരണമുണ്ടെന്നും കഴിഞ്ഞ പത്തുവർഷമായി ലഭിക്കാതിരുന്ന പിന്തുണയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നതെന്നുമാണ് സുരേഷ് ​ഗോപി വ്യക്തമാക്കിയത്.