വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശ് യുവതി കണ്ണൂരിൽ പിടിയിൽ.

കണ്ണൂർ: മതിയായ യാത്രാ രേഖകളില്ലാതെ അനധികൃതമായി നിർമിച്ച ആധാർ കാർഡുമായി കണ്ണൂരിലെ സ്പായിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിനിയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ഫരിദ്‌പൂർ സ്വദേശി സലീന അക്തർ (29) ആണ് പിടിയിലായത്.
ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശ പ്രകാരം ടൗൺ എസ്ഐ ടി കെ അഖിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതി മാസങ്ങളായി ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ പാസ്പോർട്ട്, വിസ ഉൾപ്പെടെയുള്ള യാത്രാ രേഖകളോ അനുമതിയോ ഇല്ലാതെയാണ് കണ്ണൂരിൽ ജോലി ചെയ്തത്.
ജൂലൈ 31ന് കേരളത്തിൽ എത്തി കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ‘മൈ സ്പാ’ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സിപിഒമാരായ കിരൺ, വിജേഷ്, പി സി നീതു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

