November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

ഇനി സഹയാത്രികൻ അല്ല പാർട്ടിയുടെ ഭാഗം’; ഞാനും ഭാര്യയും സിപിഐഎം അംഗത്വം എടുക്കുന്നു: സ്ഥിരീകരിച്ച് കെ ടി ജലീൽ

SHARE

ഇനി സഹയാത്രികൻ അല്ല പാർട്ടിയുടെ ഭാഗമെന്ന് കെടി ജലീൽ താനും ഭാര്യയും സിപിഐഎം പാർട്ടി അംഗത്വം എടുക്കുന്നുവെന്ന് സ്ഥിരീകരിച്ച് കെടി ജലീൽ. പ്രസ്ഥാനത്തിന്റെ പ്രതിസന്ധി കാലത്ത് ഒപ്പം ചേരുകയെന്ന് സാമൂഹിക ഉത്തരവാദിത്വം. മതാചാരങ്ങൾ പിന്തുടരുന്ന ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗത്വം എടുക്കാനാകില്ലെന്ന് വ്യാപക വ്യാജ പ്രചരണമുണ്ട്. അതിനെതിരായ പ്രതിരോധം കൂടിയാണ് തന്റെ പാർട്ടി അംഗത്വമെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ. എം. 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തിൽ പകർത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തിൽ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എൻ്റെയും സഹധർമ്മിണിയുടെയും പാർട്ടി പ്രവേശമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.