ഉത്തരകാശി ടണൽ അപകടം; തുരങ്കത്തിൽ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിച്ച് രക്ഷാപ്രവർത്തകർ
1 min read

ഉത്തരകാശിയിലെ സിൽക്യാരയിൽ തുരങ്കം തകർന്ന് കുടുങ്ങിപ്പോയ തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് രക്ഷാപ്രവർത്തകർ. തുരങ്കത്തില്‍ പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ എന്‍ഡോസ്‌കോപി ക്യാമറ കടത്തിവിട്ട് തൊഴിലാളികളുടെ ദൃശ്യങ്ങൾ കണ്ടിരുന്നു. ഓറഞ്ച് പോലുള്ള ഭക്ഷ്യവസ്തുക്കളാണ് പൈപ്പിലൂടെ എത്തിച്ചുകൊടുത്തത്. ഉടൻ തന്നെ പാകം ചെയ്ത ഭക്ഷണം എത്തിക്കാനാകുമെന്നാണ് രക്ഷാപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
