May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ് ; ഹൈവേ കവർച്ചയുടെ ഗൂഢാലോചനയ്ക്ക് എത്തിയതെന്ന് വിലയിരുത്തൽ

SHARE

കോതമംഗലത്തെ ആഡംബര റിസോർട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈവേ കവർച്ച നടത്താനുള്ള ഗൂഢാലോചനയ്ക്ക് എത്തിയതെന്നാണ് കണ്ടെത്തൽ.111(3),111(4) ബിഎൻഎസ് പ്രകാരമാണ് ആയങ്കി അടക്കമുള്ള ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവരെ കോടതിയിൽ ഹാജരാകാനുള്ള നടപടിയിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. തനിക്കെതിരെ അനാവശ്യമായി പൊലീസ് കേസെടുക്കുന്നുവെന്ന് അർജുൻ ആയങ്കി ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തിയിരുന്നു. അനധികൃതമായി പൊലീസ് തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് അർജുൻ ആയങ്കി കോതമംഗലത്തെ ആഡംബര റിസോർട്ടിൽ നിന്നാണ് ഇന്ന് പുലർച്ചെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വേറെ ഒൻപതുപേർ കൂടി ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. എല്ലാവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആഡംബര വാഹനം ഉൾപ്പെടെ മൂന്നുവാഹനങ്ങളിലായാണ് അർജുനും സംഘവും കോതമംഗലത്തിന് സമീപത്തെ റിസോർട്ടിലെത്തിയത്. എന്തിന് റിസോർട്ടിലെത്തി, മറ്റ് എന്തെങ്കിലും പദ്ധതികളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.