ഇരിട്ടി സീനിയർ ചേമ്പർ ഭാരവാഹികൾ സ്ഥാനമേറ്റു.

സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് മുൻ ദേശീയ പ്രസിഡന്റ് എ എൻ ശിവാനന്ദൻ ഉൽഘാടനം ചെയ്തു. ജോയ് പടിയൂർ ആദ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് എം വിനോദ്കുമാർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ദേശീയ സമിതി അംഗങ്ങളായ പ്രദീപ്, പ്രതിഭ, കെ പി ടി ജലീൽ, ഡോ ജി ശിവരാമകൃഷ്ണൻ, മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ആന്റണി പുളിയന്മാക്കൾ, എ കെ ഹസ്സൻ, അനീഷ് പി ആർ വി എം നാരായണൻ എന്നിവർ സംസാരിച്ചു. ജനക്ഷേമ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ :
എ കെ ഹസ്സൻ – പ്രസിഡന്റ്
കെ സുരേഷ് ബാബു,
ബെന്നി പി – വൈസ് പ്രസി :
അനീഷ് പി ആർ – സെക്രട്ടറി
വത്സൻ എം എൻ – ജോ. സെക്രട്ടറി
ജയൻ വി എസ് – ട്രഷറർ

