മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് യുവാവ് ബസ് കണ്ടക്ടറെ വെട്ടി, അറസ്റ്റിൽ

1 min read
SHARE

ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. എന്നാൽ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ വെട്ടിയതെന്നാണ് പ്രതി പറയുന്നത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച 20 കാരനെ പൊലീസ് വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പ്രയാഗ്‌രാജ് പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ ലരേബ് ഹാഷ്മി (20) ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമയുമായി(24) വാക്കുതർക്കത്തിലേർപ്പെട്ടു. ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഹാഷ്മി ഒരു ക്ലാവർ ഉപയോഗിച്ച് വിശ്വകർമയെ ആക്രമിക്കാൻ തുടങ്ങി. വിശ്വകർമയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു.