May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 14, 2026

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

SHARE

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തിൽ നടപടിയുമായി നേതൃത്വം.
ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. തൊടുപുഴയിലെ ആഹ്ലാദപ്രകടന ജാഥയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം മുഴക്കിയത്.പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രവാക്യം മുഴക്കിയതിനാണ് നടപടി. ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിൽ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതോടെ വിഷയത്തിൽ നേതൃത്വം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.