ദൃശ്യം 3 സിനിമ കാണുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു.

SHARE

വെള്ളിയാഴ്ച രാത്രി 8:30 ന് ആണ് ദൃശ്യം സിനിമ കാണുന്നതിനിടെ മുഴക്കുന്ന് തളിപ്പൊയിൽ സ്വദേശി കരിയിൽ സന്തോഷ് ആണ് കുഴഞ്ഞുവീണു മരിച്ചത്. ഇരിട്ടി കൽപ്പന മാജിക് ഫ്രെയിം തിയേറ്ററിൽ ആണ് സംഭവം ഉണ്ടായത്. സിനിമയുടെ ഇടവേള സമയത്തായിരുന്നു സന്തോഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചമൃതദേഹം വൈകുന്നേരത്തോടെ സംസ്കരിച്ചു.