October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 13, 2026

ട്രെയിൻ നിർത്തിയിട്ടിട്ട് സമൂസ വാങ്ങാൻ പോയി ലോക്കോ പൈലറ്റ്; വൈറലായി ദൃശ്യങ്ങൾ

SHARE

ട്രെയിൻ പാളത്തിൽ നിർത്തിയിട്ടിട്ട് സമൂസ വാങ്ങാൻ പോയി ലോക്കോ പൈലറ്റ്. മധ്യപ്രദേശിലെ ഇൻഡോർ – മൗ പാതയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. റെയിൽവേ ഗേറ്റിന് സമീപമുള്ള കടയിൽ നിന്ന് സമൂസ വാങ്ങാനാണ് ലോക്കോ പൈലറ്റ് പാളത്തിൽ ട്രെയിൻ നിർത്തിയിട്ട ശേഷം ഇറങ്ങിയത്. സമൂസ വാങ്ങി ട്രെയിനിനുള്ളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ വിഷയത്തിൽ റെയിൽവേ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

ലോക്കോ പൈലറ്റ് സമൂസ വാങ്ങി ട്രെയിനിലേക്ക് കയറുന്ന ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് റെയിൽവേയ്ക്ക് എതിരെ ഉയരുന്നത്. റെയിൽവേ ട്രാക്കിൽ ഇത്തരത്തിൽ ട്രെയിൻ നിർത്തിയിടുന്നത് സുരക്ഷാ ഭീഷണിയുയർത്തുന്നതാണ്. ഇതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സാധാരണയായി ആ സിഗ്നൽ പോയിന്റിൽ ട്രെയിനുകൾ വേഗത കുറയ്ക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ സമൂസ വാങ്ങാൻ വേണ്ടി തന്നെയാണോ ട്രെയിൻ പൂർണ്ണമായും നിർത്തിയിട്ടത് എന്ന് പരിശോധിച്ചു വരികയാണ്. ഇത്തരത്തിൽ ലോക്കോ പൈലറ്റിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.