June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

ചിയ സീഡ് ഉണ്ടോ? എങ്കിൽ ഈ ടേസ്റ്റി മാങ്ങോ പുഡ്ഡിംഗ് തയ്യാറാക്കാം

SHARE

ആരോഗ്യപ്രേമികൾ ഏറ്റെടുത്ത ഒരു സൂപ്പർഫുഡാണ് ചിയ സീഡുകൾ. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ കേമനാണ്. ഫൈബർ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയായ ഈ കുഞ്ഞൻ വിത്ത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചിയ വിത്തുകൾ പാലിൽ കുതിർത്ത് കഴിക്കുന്നവരും സ്മൂത്തികളുടെ മുകളിൽ വിതറി ഉപയോഗിക്കുന്നവരുമാണ് കൂടുതലും. എന്നാൽ ഇതുപയോഗിച്ച് ഒരു രുചികരമായ പുഡ്ഡിംഗ് തയ്യാറാക്കിയാലോ?

ചേരുവകൾ

കോക്കനട്ട്-മാങ്ങോ ചിയ പുഡ്ഡിംഗ്

പഴുത്ത മാമ്പഴം – 2 എണ്ണം
തേങ്ങാപ്പാൽ – 1 കപ്പ്
ചൈനാ ഗ്രാസ് – 5 ഗ്രാം
പഞ്ചസാര / കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്
ഇളനീർ കാമ്പ് – ആവശ്യത്തിന്
ചിയ സീഡുകൾ – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ചൈനാ ഗ്രാസ് കുറച്ച് വെള്ളത്തിൽ 10 മിനിറ്റ് കുതിർത്ത് വയ്ക്കുക. ശേഷം ചെറിയ തീയിൽ വച്ച് ചൈനാ ഗ്രാസ് പൂർണമായും അലിഞ്ഞുപോകുന്നതുവരെ ചൂടാക്കി മാറ്റിവയ്ക്കുക.പഴുത്ത മാമ്പഴത്തിന്റെ തൊലി കളഞ്ഞ് മിക്സിയിൽ നന്നായി അരച്ച് പൾപ്പ് തയ്യാറാക്കുക. ഇതിലേക്ക് പഞ്ചസാരയോ കണ്ടൻസ്ഡ് മിൽക്കോ ചേർത്ത് ഒരിക്കൽ കൂടി അടിച്ചെടുക്കാം.മറ്റൊരു പാത്രത്തിൽ തേങ്ങാപ്പാൽ ചെറുതായി ചൂടാക്കുക. ഇതിലേക്ക് മാമ്പഴ പൾപ്പ്, ഉരുക്കിയ ചൈനാ ഗ്രാസ്, ചിയ വിത്തുകൾ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കട്ടകൾ രൂപപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം ഈ മിശ്രിതം പുഡ്ഡിംഗ് ട്രേയിലോ സെർവിംഗ് ഗ്ലാസുകളിലോ ഒഴിക്കുക. ഇടയ്ക്കിടെ ഇളനീർ കാമ്പ് ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. 4 മുതൽ 5 മണിക്കൂർ വരെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം വിളമ്പാം. ആരോഗ്യകരവും രുചികരവുമായ കോക്കനട്ട്-മാങ്ങോ ചിയ പുഡ്ഡിംഗ് റെഡി.