June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 8, 2026

അഞ്ചു മിനിറ്റിൽ തയ്യാറാക്കാം പഞ്ഞിപോലത്തെ ഗോതമ്പ് നെയ്യപ്പം; ഇതാ എളുപ്പ റെസിപ്പി

SHARE

നാലുമണി ചായയ്ക്ക് കടിയായി എന്തുണ്ടാക്കും എന്ന് ആലോചിച്ച് ഇനി വിഷമിക്കേണ്ട. അരിപ്പൊടിയോ റവയോ ഇല്ലാതെ, മാവ് പുളിക്കാനായി മണിക്കൂറുകളോളം കാത്തുനിൽക്കാതെ വെറും അഞ്ചു മിനിറ്റിൽ ഗോതമ്പുപൊടി കൊണ്ട് രുചികരമായ നെയ്യപ്പം തയ്യാറാക്കാം

അവശ്യ ചേരുവകൾ

ഗോതമ്പുപൊടി: ഒന്നര കപ്പ്
ശർക്കര: മുക്കാൽ കപ്പ് (നല്ല മധുരം വേണമെങ്കിൽ ഒരു കപ്പ്)
നെയ്യ്: ഒന്നര ടീസ്പൂൺ
തേങ്ങ ചിരകിയത്: 3 ടേബിൾസ്പൂൺ
ഏലക്കപ്പൊടി: കാൽ ടീസ്പൂൺ
ബേക്കിംഗ് സോഡ: ഒരു നുള്ള്
ഉപ്പ്: ഒരു നുള്ള്
വെള്ളം: ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ ഒന്നര കപ്പ് ഗോതമ്പുപൊടിയും മധുരം ബാലൻസ് ചെയ്യാൻ ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി തേങ്ങ ചിരകിയത് ചേർത്ത് ഏകദേശം 30-40 സെക്കൻഡ് നേരം ചെറുതായി ഒന്ന് വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര അരക്കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കുക. ഈ ശർക്കരപ്പാനി ചൂടോടുകൂടി തന്നെ ഗോതമ്പുപൊടിയിലേക്ക് അരിച്ചൊഴിക്കുക. ഇതിലേക്ക് നല്ല ചൂടുവെള്ളം അല്പാല്പമായി ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ (വളരെ അയഞ്ഞുപോകാത്ത രീതിയിൽ) കലക്കിയെടുക്കുക. മാവിലേക്ക് ഏലക്കപ്പൊടിയും, വറുത്തു വെച്ചിരിക്കുന്ന തേങ്ങയും ചേർക്കുക. ഉടൻ തന്നെ തയ്യാറാക്കുന്നതിനാൽ ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി ഇളക്കുക. ചൂടായ എണ്ണയിലേക്ക് ഓരോ തവി മാവ് വീതം ഒഴിച്ച് കൊടുക്കുക. മാവ് പെട്ടെന്ന് തന്നെ വീർത്തു പൊങ്ങി വരും. ഇരുവശവും തിരിച്ചും മറിച്ചും ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കാം.