PSC പരീക്ഷ തട്ടിപ്പിലെ ആദ്യ അറസ്റ്റ്; മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ.

SHARE

സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്നു.കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പ്രതി ചേർത്തത്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തു.വിവാദ പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചയാളാണ് ഇദ്ദേഹം.