June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 11, 2026

യൂത്ത്‌ലീഗ് സ്ഥാപക പ്രസിഡന്റ് കെ.കെ. മുഹമ്മദ് അന്തരിച്ചു

SHARE

കണ്ണൂർ∙ യൂത്ത്‌ലീഗ് സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ മേക്കുന്ന് മത്തിപ്പറമ്പിലെ കെ.കെ മുഹമ്മദ് (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. 1936 ജൂണ്‍ 20 ന് രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായി ന്യൂമാഹി പെരിങ്ങാടിയിലായിരുന്നു ജനനം. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി, 1968ല്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975 ല്‍ മുസ്‌ലിം ലീഗ് പിളര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപപ്പെട്ടതോടെ അതില്‍ വിവിധ ചുമതലകള്‍ വഹിച്ചു. പാര്‍ട്ടി പത്രമായ ‘ലീഗ് ടൈംസി’ ന്റെ പത്രാധിപരായി. 1984 ല്‍ ലീഗുകള്‍ ലയിച്ചതിനെ തുടര്‍ന്ന് വീണ്ടും ചന്ദ്രിക അസോഷിയേറ്റ് എഡിറ്റര്‍, എറണാകുളത്ത് റസിഡന്റ് എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചു. ഫെഡറേഷന്‍ ഓഫ് മുസ്‌ലിം ഓര്‍ഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂര്‍ ദര്‍സ് യതീംഖാന പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആൻഡ് ചാരിറ്റബിൾ ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ പ്രസിഡന്റ്, മൈനോരിറ്റി എജ്യുക്കേഷനല്‍ അസോസിയേഷന്‍ കണ്ണൂര്‍ പ്രസിഡന്റ്, മേക്കുന്ന് വി.പി. സത്യന്‍ സ്മാരക കമ്മിറ്റി പ്രസിഡന്റ്, ഓൾ കേരള ടിടിഐ മാനേജേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, മുസ്‌ലിം എജ്യുക്കേഷന്‍ ആൻഡ് കള്‍ച്ചറല്‍ ഫോറം പെരിങ്ങത്തൂര്‍ ചെയര്‍മാന്‍, സെന്‍ട്രല്‍ കോ-ഓര്‍ഡിനേഷന്‍ ഫോറം ഫോര്‍ മുസ്‌ലിം എന്‍ജിഓസ് കേരള വൈസ് ചെയര്‍മാന്‍, എന്‍എഎം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് കല്ലിക്കണ്ടി, ബിഎഡ് കോളജ് പെരിങ്ങത്തൂര്‍, ടീച്ചേഴ്സ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജര്‍, എസ്എംഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി, കേരളാ സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് മുസ്‌ലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്‌സ് അസോസിയേഷന്‍, അണ്‍ എയ്ഡഡ് ട്രെയിങ് കോളജ് മാനേജ്മെന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടര്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, പത്ര പ്രവര്‍ത്തക യൂണിയൻ ദേശീയ സമിതി അംഗം തുടങ്ങി ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്ഭാര്യ: കാവുള്ളതില്‍ സൈനബ ഹജ്ജുമ്മ (മേക്കുന്ന്). മക്കള്‍: നിസാര്‍ മുഹമ്മദ്, ജാഫര്‍ഖാന്‍ മുഹമ്മദ്, സറീന, അബ്ദുല്‍ അസീസ്, ഫൈസല്‍ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ. മരുമക്കള്‍: അസ്മ നിസാര്‍ (ഗ്രാമത്തി), സീനത്ത് ജാഫര്‍ (ചൊക്ലി), മുഹമ്മദ് ശാഫി (വടകര), നദീറ അസീസ് (കണ്ണൂക്കര), റജ്ന ഫൈസല്‍ (ചമ്പാട്), നൗഷാദ് (പെരിങ്ങാടി), മുഹമ്മദ് റഫീഖ് (കതിരൂര്‍), ഹാരിസ് (കൈവേലിക്കല്‍), ജാബിര്‍ (കൈനാട്ടി വടകര), ഷാനവാസ് (പാനൂര്‍), അബ്ദുല്‍ മജീദ് (കൂരാറ). കബറടക്കം ഇന്ന് വൈകിട്ട് 6.30 മണിക്ക് പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia