മൈസൂരിനടുത്ത് ബസ് അപകടത്തിൽ 4 മരണം.

മൈസൂരിനടുത്ത് ബസ് അപകടത്തിൽ 4 മരണം 30 പേർക്ക് പരിക്ക്, ‘മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ അപകടം. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവർ മൈസൂരു സ്വദേശി സുനില്, ബസ് ക്ലീനർ മലയാളിയായ സുഹൈല് എന്നിവരാണ് അപകടത്തില് മരിച്ചത്.

