ഉമ്മൻചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ട്, 10 വർഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി; മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ MLA.

ഉമ്മൻചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ട്,10 വർഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . പത്തുവർഷം ഉമ്മൻചാണ്ടിയെ രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി. മാസപ്പടിക്കേസിൽ കഴിഞ്ഞ അഞ്ചുവർഷമായി എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചാണ് മാത്യു അവതരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
പാർലമെൻററി പാർട്ടി യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം യുഡിഎഫിന്റെ മനുഷ്യത്വമാണ്. പാർട്ടിയിൽ പറയുന്നതുപോലെയല്ല സർക്കാരിൽ പറയുന്നത്. സർക്കാരിന് സർക്കാരിന്റേതായ തീരുമാനങ്ങൾ ഉണ്ടാകാം. തൻ്റെ പിതാവിനെ പല കാര്യങ്ങളിൽ കുടുക്കാൻ ശ്രമിച്ചു.
കഴിഞ്ഞ സർക്കാരിന്റെ ഭാഗത്തുനിന്ന് തൻറെ പിതാവിന് നീതി നിഷേധം 10 വർഷക്കാലം ഉണ്ടായി. ഉചിതവും നീതിപൂർവ്വമായ കാര്യങ്ങൾ സർക്കാർ ചെയ്യട്ടെ. ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ. താൻ മന്ത്രിസഭയിൽ ഉള്ള ആളല്ല. മന്ത്രിസഭയിൽ ഉള്ള ആളാണെങ്കിൽ തനിക്ക് ഇതിനെ പറയാൻ കഴിയുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

