October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 21, 2026

വടകര ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

SHARE

കോഴിക്കോട്: വടകര ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനാണ് തട്ടിയത്. അങ്കമാലിയിലെ കോളേജിൽ വിദ്യാർഥിയായ നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം വടകര ഗവ. ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.