October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 21, 2026

മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ കുരുന്നുകളുടെ നാവിൽ ആദ്യക്ഷരം കുറിച്ചു

SHARE

മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്ര നവരാതി മഹോത്സവത്തിൻ്റെ അവസാന ദിവസമായ വിജയ ദശമി നാളിൽ ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മുസിൻ്റെ കാർമികത്യത്തിൽ ഉഷപൂജക്കു ശേഷം ഗ്രന്ധ പൂജയും സരസ്വതി പൂജയും നടന്നു. തുടർന്ന് മേൽശാന്തി കുരുന്നുകളുടെ നാവിൽ ആദ്യക്ഷരം കുറിച്ചു കൊണ്ട് നിരവധി കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചു. ഉച്ചപൂജക്കു ശേഷം നിരവധി ഭക്തജനങ്ങൾ മാമാനത്തമ്മയേ കണ്ടു വണങ്ങി. സരസ്വതി മണ്ഡപത്തിൽ ഭക്ത ഗാനസുധ, ഭജന ഭക്തി ഗാനസുധാ, സംഗീതാർച്ചന നടന്നു.