November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 1, 2026

നിലവിലെ ഓണറേറിയം അപര്യാപ്തം: തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ

SHARE

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ. ഓണറേറിയം വർധനവ് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയാണ് ശിപാർശ സമർപ്പിച്ചത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും സർക്കാർ ഓണറേറിയം വർധിപ്പിക്കുക. നിലവിൽ അംഗങ്ങൾക്ക് നൽകുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് സമിതി റിപ്പോർട്ട്. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷൻ അംഗങ്ങൾക്ക് ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ശിപാർശ. നിലവിലെ ഓണറേറിയത്തിൽ 100 ശതമാനം വർദ്ധനവ് വേണമെന്നും സമിതിയുടെ ശിപാർശ. ‌ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് ഐ.എ.എസ് അധ്യക്ഷനായ സമിതിയാണ് ശുപാർശ സമർപ്പിച്ചത്. വർദ്ധിപ്പിച്ച ഓണറേറിയം അടുത്തവർഷം ജനുവരി ഒന്നു മുതൽ നൽകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.