November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 1, 2026

‘സ്കൂൾ കാലം മുതലേ മോഹൻലാൽ ആരാധകൻ, എ​ന്റെ സിനിമയിൽ അദ്ദേഹമില്ലെങ്കിൽ അനൂപ് പിണങ്ങുമായിരുന്നു’: ഓർമകൾ പങ്കുവെച്ച് സത്യൻ അന്തിക്കാട്

SHARE

നടൻ മോഹൻലാലുമൊത്തുള്ള ഓർമകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിൽ 20ഓളം സിനിമകളും സംവിധാനം ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ത​ന്റെ മകൻ അനൂപ് സ്കൂളിൽ പഠിക്കുന്ന കാലത്ത് വലിയ മോഹൻലാൽ ഫാനായിരുന്നു എന്നും സത്യൻ അന്തിക്കാട് പറയുന്നു. മോഹൻലാലും അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘എൽ 368’ന്റെ പൂജാ വേളയിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പങ്കുവെച്ചത്. താനും മോഹൻലാലും ഒന്നിച്ചു സിനിമകൾ ചെയ്യാതിരുന്ന കുറച്ചുകാലമുണ്ടായിരുന്നു. അന്ന് സ്കൂളിലേക്ക് പോകുന്ന സമയത്ത് അവൻ സ്ഥിരം ചോദിക്കുന്ന ചോദ്യമായിരുന്നു അടുത്ത സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്ന്. ഇല്ല എന്ന് പറഞ്ഞാൽ രണ്ടു ദിവസത്തേക്ക് അനൂപ് തന്നോട് മിണ്ടാതിരിക്കുമായിരുന്നു എന്നും അദ്ദേഹം തമാശയോടെ പങ്കുവെക്കുന്നു. മഴവിൽ കാവടി, പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം തുടങ്ങിയ ജനപ്രിയ സിനിമകൾ ചെയ്യുന്ന സമയത്തും മോഹൻലാൽ ഉണ്ടോ എന്ന ഒറ്റ ചോദ്യം മാത്രമാണ് അവൻ ചോദിച്ചിരുന്നത്. കുഞ്ഞുനാളിൽ വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോകാൻ നിന്നപ്പോൾ, എവിടെ പോകുന്നു എന്ന ചോദ്യത്തിന് മോഹൻലാലിന്റെ വീട്ടിലേക്ക് എന്നായിരുന്നു അനൂപി​ന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.അത്രയും വലിയ മോഹൻലാൽ ആരാധകനായ ഒരാൾ ഇന്ന് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുന്നു എന്നത് വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ക്യാമറയ്ക്ക് മുന്നിൽ മോഹൻലാലിനെ നിർത്തി കൊതി തീരാത്ത ഒരാളാണ് താനെന്ന് വ്യക്തമാക്കിയ സത്യൻ അന്തിക്കാട് തന്റെ അടുത്ത സിനിമയും മോഹൻലാലി​ന്റെ കൂടെ ആയിരിക്കുമെന്ന് കൂട്ടിച്ചേർത്തു.