November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 4, 2026

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു

SHARE

കണ്ണൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ യു ബാലചന്ദ്രന്‍ അധ്യക്ഷനായി. കണ്ണൂര്‍ ഗവ. വിമന്‍സ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ പി നിതീഷ് വിശിഷ്ടാതിഥിയായി. ചടങ്ങില്‍ പി.പി. പ്രസാദ്, സി.എം. നിര്‍മ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.മലയാള ഭാഷയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും ജീവനക്കാരില്‍ ഭാഷാസ്‌നേഹവും സാഹിത്യാഭിരുചിയും വളര്‍ത്തുന്നതിനുമായി മലയാള ഭാഷാ സാഹിത്യ പ്രശ്‌നോത്തരി, കൈയെഴുത്ത് മത്സരം, കവിതാലാപന മത്സരം എന്നിവ സംഘടിപ്പിച്ചു.കവിതാലാപന മത്സരത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എം.വി. സുനന്ദ ഒന്നാം സ്ഥാനം നേടി. സാഹിത്യ പ്രശ്‌നോത്തരിയില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ ബിനോയ് മാത്യുവും കൈയെഴുത്ത് മത്സരത്തില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ ഗ്രീഷ്മ സന്തോഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി.