March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 15, 2026

റബ്ബറിന് 250 ആക്കിയാൽ എൽഡിഎഫിനും വോട്ട്, ഒന്നോ രണ്ടോ ചങ്ക് ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണം’

SHARE

കണ്ണൂർ : റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണമെന്നാണ് ബിഷപ്പ് മുന്നോട്ട് വെക്കുന്ന ആവശ്യം. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം. ഇല്ലെങ്കിൽ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കണ്ണൂരിൽ കർഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 300 രൂപ റബറിന് നൽകിയാൽ കേന്ദ്രത്തിന് ഒപ്പം നിൽക്കുമെന്നും ബിജെപിക്ക് കേരളത്തിൽ നിന്നും ഒരു എംഎൽഎയെ കിട്ടുമെന്നുമുളള ബിഷപ്പിന്റെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു.