November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 5, 2026

കുട്ടാവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുത്തരി അടിയന്തരവും ചൊവ്വ വിളക്കും നവംബർ 6ന്.

SHARE

കുട്ടാവ്ശ്രീ  പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തരവും ചൊവ്വ വിളക്കും നവംബർ 6 വെള്ളിയാഴ്ച നടക്കും. ചടങ്ങുകളുടെ ഭാഗമായി രാവിലെ 10 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുത്തരി നിവേദ്യം സമർപ്പിക്കും.
വൈകിട്ട് 6 മണിക്ക് സന്ധ്യാവേലയും 6.30ന് ദീപാരാധനയും ചുറ്റുവിളക്കും നടക്കും. 6.45ന് വിശേഷാൽ പൂജയും 7.15ന് മറുപുത്തരിയും ഉണ്ടായിരിക്കും. രാത്രി 8 മണിക്ക് വിഭവസമൃദ്ധമായ പ്രസാദ സദ്യയും തുടർന്ന് 9 മണി മുതൽ ചൊവ്വ വിളക്കും നടക്കും.
ക്ഷേത്രപരിസരത്ത് ബോർഡ് വരയൽ ചടങ്ങും ഉണ്ടായിരിക്കും. ചടങ്ങുകളിലേക്ക് മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്ര ഭാരവാഹികൾ സ്വാഗതം ചെയ്തു.