November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

പടിയിറങ്ങും മുൻപും അഴിമതിക്കെതിരെ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണ ശുപാർശ

SHARE

പടിയിറങ്ങും മുൻപും എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ നടപടിയുമായി എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു. രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകി. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ് വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകിയിരിക്കുന്നത്. ഇരുവർക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ഉണ്ടെന്നാണ് എക്സൈസ് കമ്മീഷണർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീറാം സാംബശിവറാവു സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.