November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

പരിയാരം അടിപ്പാതയിലെ കത്തിക്കുത്ത്; പ്രതി അറസ്റ്റിൽ.

SHARE

 

പരിയാരം : പരിയാരം ദേശീയപാതയുടെ അടിപ്പാതയിൽ വെച്ച്പഴക്കച്ചവടക്കാരനെ കുത്തിച്ചരിക്കേൽപ്പിച്ച കേസിൽ വഴയാട് സ്വദേശി റിഷാദി (29)നെ പരിയാരം പോലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചഉച്ചയ്ക്ക് 2.10 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. നിയമവിരുദ്ധമായി ഇവിടെ പഴക്കച്ചവടം നടത്തിവരുന്ന കുറുമാത്തൂർ വെള്ളാരംപാറയിലെ അച്ചക്കാരത്ത് പുതിയപുരയിൽ എ.പി. ഷറഫുദീനാണ് (50) വയറിൽ കുത്തേറ്റത്. ഷറഫുദീനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളജിലേക്കുള്ള അടിപ്പാതയിൽ വൻതോതിൽ തെരുവുകച്ചവടം നടക്കുന്നതു് തടയാൻ പരിയാരം പോലീസോ മറ്റാ അധികാരികളോ ശ്രമിക്കാതിരുന്നതാണ് ഇത്തരം അക്രമത്തിന് ഇടയാക്കിയതെന്നു നാട്ടുകാർ ആരോപിച്ചു.

കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്‌തുക്കളും ഇവിടെ കച്ചവടം ചെയ്യുന്നുണ്ടെന്ന പരാതിയുമുണ്ട്.