November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

അനുസ്മരണം നടത്തി.

SHARE

പയ്യന്നൂർ: സൗഹൃദ സ്മരണക്കായ് ഇരുപത് വർഷങ്ങൾക്ക് ശേഷം കോൺഗ്രസ്സ് നേതാക്കളുമായി വേദി പങ്കിട്ട് സി പി എം നേതാവ് അഡ്വ: ശശി വട്ടക്കൊവ്വൽ .
സുഹൃദ് സംഘത്തിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ മാട്രിക്സ് എജ്യുക്കേഷൻ ഹാളിൽ നടന്ന യൂത്ത് കോൺഗ്രസ്സ്, ലോയേർസ് കോൺഗ്രസ്സ് ഭാരവാഹിയും കേരള ഹൈക്കോടതി അഭിഭാഷകനുമായിരുന്ന മഞ്ചേരി സന്തോഷിൻ്റെ ഒന്നാം ചരമ വാർഷികാചരണ പരിപാടിയിലാണ് 20 വർഷം മുമ്പ് യൂത്ത് കോൺഗ്രസ്സ് ഭാരവാഹി ആയിരിക്കെ പാർട്ടി വിട്ട മുൻ പയ്യന്നൂർ നഗരസഭാ ചെയർമാൻ കൂടിയായിരുന്ന നേതാവ് മുൻ സഹപ്രവർത്തകൻ്റെ അനുസ്മരണത്തിനെത്തിയത്.

അനുസ്മരണ പരിപാടി എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. കെ പി രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകാശ് ബാബു സി , മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അത്തായി പത്മിനി തുടങ്ങിയവരും സംബന്ധിച്ചു. ഛായാചിത്രത്തിന് മുന്നിൽ നേരത്തെ പുഷ്പാർച്ചനയും നടന്നു.