November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

മത്തങ്ങയും പാലും കൊണ്ടൊരു ക്രീമി ഡെസേർട്ട് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ വീട്ടിൽത്തന്നെ തയ്യാറാക്കാം

SHARE

നിങ്ങൾക്ക് ഡെസേർട്ടുകൾ ഇഷ്ടമാണോ? എങ്കിൽ ഒരു വെറൈറ്റി ഡെസേർട്ട് ഉണ്ടാക്കി നോക്കിയാലോ? അതും വീട്ടിൽ വെച്ചുതന്നെ. മത്തങ്ങയും പാലുമാണ് ഈ ഡെസേർട്ട് ഉണ്ടാക്കാൻ പ്രധാനമായും ആവശ്യം. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മത്തങ്ങ: 500 ഗ്രാം
പാൽ: 500 മില്ലി
കണ്ടൻസ്ഡ് മിൽക്ക്: 150 ഗ്രാം
കോൺഫ്ലോർ: 120 ഗ്രാം
പഞ്ചസാര: 100 ഗ്രാം
നിലക്കടല: 50 ഗ്രാം
തേങ്ങ ചിരകിയത്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മത്തങ്ങ വേവിക്കണം. വെന്ത ശേഷം കട്ടകളില്ലാതെ നന്നായി അരച്ചെടുക്കുക. കണ്ടൻസ്ഡ് മിൽക്ക്, പാൽ, കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇനി ഈ മിശ്രിതം അരിപ്പയിലൂടെ നന്നായി അരിച്ചെടുക്കുക. തരികൾ ഒഴിവാക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഒരു പാൻ അടുപ്പിൽവെച്ച് കുറഞ്ഞ തീയിൽ ഈ മിശ്രിതം കുറുക്കിയെടുക്കാം. ചെറിയ കുമിളകൾ വരുന്നത് വരെ തുടർച്ചയായി ഇളക്കിക്കണം. ഇനി ഇത് തണുത്ത ശേഷം 5 മുതൽ 6 മണിക്കൂർ വരെ ഫ്രിഡ്ജിൽ വെക്കുക. ഇനി കാരമൽ ലായനി തയ്യാറാക്കാം. ഇതിനായി പഞ്ചസാരയും കുറച്ച് വെള്ളവും ചേർത്ത് കാരമൽ ലായനി ഉണ്ടാക്കി, അതിലേക്ക് നിലക്കടലയും തേങ്ങ ചിരകിയതും ചേർത്ത് ഡെസേർട്ടിന് മുകളിൽ വിതറാം.