November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

ലോകവ്യാപകമായി പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾ; മട്ടന്നൂരിൽ തുടക്കം.

SHARE

 

കണ്ണൂർ: വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ലോകമെമ്പാടുമുള്ള പ്രവാസി സംഘടനകളുടെ സഹകരണത്തോടെ, ‘ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ്’ എന്ന ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ഭൂമിയിൽ എവിടെയെല്ലാം പ്രവാസികളുണ്ടോ, അവിടെയെല്ലാം സംഘടിപ്പിക്കുന്ന ‘പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾക്ക്’ മട്ടന്നൂരിൽ തുടക്കമായി. ആക്ഷൻ കൗൺസിൽ ദേശീയ പ്രസിഡണ്ട് രാജീവ്‌ ജോസഫ് അദ്ധ്യക്ഷത വഹിച്ച ആദ്യ സമ്മേളനം, റാസൽ ഖൈമ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ മുൻ സ്റ്റേഷൻ ഡയറക്ട്ടറും സാമൂഹ്യ പ്രവർത്തകനുമായ കെ. പി. കെ വെങ്ങര ഉദ്‌ഘാടനം ചെയ്തു. കേരളത്തിൽ 140 അസംബ്ലി മണ്ഡലങ്ങളിലും, രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും, വിവിധ രാജ്യങ്ങളിലും ‘പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾ’ സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ദേശീയ പ്രസിഡണ്ട് രാജീവ്‌ ജോസഫ് പ്രഖ്യാപിച്ചു.

രാജ്യത്ത് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ, വോട്ടു ചെയ്യാനായി ലക്ഷക്കണക്കിന് പ്രവാസികൾ നാട്ടിൽ എത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. പോസ്റ്റൽ വഴിയോ, ഓൺലൈൻ വഴിയോ, ഇന്ത്യൻ എംബസ്സികൾ വഴിയോ പ്രവാസികൾക്ക് വോട്ടു ചെയ്യുവാനുള്ള അവസരം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കണമെന്ന് മട്ടന്നൂരിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.

‘ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സിന്റെ’ ഫൗണ്ടർ മെമ്പറും, ഗൾഫിലെ പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി. വി വിവേകാനന്ദിന്റെ സ്മരണക്കായി ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ‘പി. വി വിവേകാനന്ദ് ഇന്റർനാഷണൽ എക്‌സലൻസ് അവാർഡ്’, പ്രവാസികളുടെ വോട്ടവകാശത്തിനുവേണ്ടി പടപൊരുതുന്ന മുഴുവൻ സാമൂഹ്യ പ്രവർത്തകർക്കും നൽകി ആദരിക്കുമെന്ന് മട്ടന്നൂർ സമ്മേളനം പ്രഖ്യാപിച്ചു. ആദ്യത്തെ അവാർഡ് കെ. പി. കെ വെങ്ങരക്ക് സമ്മാനിച്ചു.

ആക്ഷൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അബ്ദുൾ അസീസ് പാലക്കി, എ. കെ. വി നൂറുദ്ദീൻ, ജനറൽ സെക്രട്ടറിമാരായ മുഹമ്മദ്‌ താജ്ജുദ്ദീൻ, ടി. കെ റിയാസ്, പ്രവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡണ്ട് മോഹനാoഗൻ എം. പി, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുമ പള്ളിപ്രം, ഫോറം ഫോർ സീനിയർ സിറ്റിസൺസ് സംസ്ഥാന പ്രസിഡണ്ട് ജോർജ് കൊല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.

പ്രവാസികളുടെ വോട്ടവകാശത്തിനായി രണ്ട് പതിറ്റാണ്ടായി സമര പോരാട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന
ആക്ഷൻ കൗൺസിലിന്റെ ഭാവി പ്രവർത്തനങ്ങൾ, നവംബർ 14 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ‘സമര പ്രഖ്യാപന കൺവെൻഷനിൽ’ വ്യക്തമാക്കും.

കേരളത്തിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന ‘പ്രവാസി വോട്ടവകാശ സമ്മേളനങ്ങളിൽ’ പങ്കെടുക്കുവാൻ സാധിക്കുന്നവർ, +91 9315503394 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.