November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

ചരിത്രനേട്ടം; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് വിജയകരമായി ലാൻഡിങ്ങ് നടത്തി ഇന്ത്യൻ വ്യോമസേന

SHARE

ലോകത്തിലെ ഏറ്റവും ഉയർന്ന ഉയരത്തിൽ ലാൻഡിങ് നടത്തി ഇന്ത്യൻ വ്യോമസേന. ലഡാക്കിലെ ന്യോമ വ്യോമതാവളത്തിൽ 13,629 അടി ഉയരത്തിൽ വിമാനം ഇറക്കിയാണ് ഇന്ത്യൻ വ്യോമസേന അഭിമാനമായി മാറിയത്. ഐടി-76 എംഡി ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനമാണ് വിജയകരമായി ലാൻഡ് ചെയ്തത്. ഇതോടെ ഉയരത്തിലുള്ള ലാൻഡിങ് നേട്ടം ഇന്ത്യൻ വ്യോമസേന കരസ്ഥമാക്കി.

ഒരു ഭീമൻ വിമാനം ലോകത്ത് ഇത്രയും ഉയർന്ന പ്രദേശത്ത് ലാൻഡ് ചെയ്യുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ വ്യോമസേന പങ്കുവെച്ച ഈ ദൃശ്യങ്ങൾ വിമാനത്തിൻ്റെ ലാൻഡിങ് വ്യക്തമാക്കുന്നുണ്ട്. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് വെറും 23 മുതൽ 30 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അതീവ തന്ത്രപ്രധാനമായ സൈനിക താവളമാണ് ന്യോമ.

ഇത്രയും ഉയർന്ന പ്രദേശങ്ങളിൽ വായുവിൻ്റെ സാന്ദ്രതയും മർദ്ദവും വളരെ കുറവായിരിക്കും. ഇത് വിമാനത്തിൻ്റെ എഞ്ചിൻ പ്രവർത്തനത്തെയും ലിഫ്റ്റിനെയും സങ്കീർണ്ണമായി ബാധിക്കാറുണ്ട്. വ്യോമസേനാ പൈലറ്റുമാരുടെ സമാനതകളില്ലാത്ത വൈദഗ്ധ്യവും കൃത്യതയുമാണ് ഈ ദൗത്യം വിജയകരമാക്കിയത്.

ദശാബ്ദങ്ങളായി ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ റഷ്യൻ നിർമിത നാല് എഞ്ചിനുകളുള്ള ഭീമൻ ചരക്കുവിമാനമാണ് IL-76MD. സൈനികർ, കനത്ത യുദ്ധോപകരണങ്ങൾ, വാഹനങ്ങൾ എന്നിവ ദീർഘദൂരത്തേക്ക് എത്തിക്കാൻ ഇത് ഉപയോഗിക്കുന്നു. അതിർത്തി പ്രദേശങ്ങളിലേക്ക് അതിവേഗം സൈന്യത്തെയും കനത്ത ആയുധങ്ങളെയും എത്തിക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ എയർലിഫ്റ്റ് ശേഷിയെ ഈ വിജയം അടിവരയിടുന്നു.