November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

വരുന്നൂ, മഹീന്ദ്രയുടെ പുതിയ മൂന്ന് വാഹനങ്ങൾ; പ്രത്യേകതകൾ എന്തൊക്കെ?

SHARE

2027 ജൂണോടെ മൂന്ന് പുതിയ വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ നീക്കം. 2027ന്റെ ആദ്യ പകുതിയിൽ തന്നെ അഞ്ച് വലിയ ലോഞ്ചുകളാണ് കമ്പനിയുടെ ലക്ഷ്യം. മഹീന്ദ്രയുടെ Q2 FY27 സാമ്പത്തിക ഫലപ്രഖ്യാപന വേളയിൽ കമ്പനിയുടെ ഓട്ടോ ആൻഡ് ഫാം സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജൂരിക്കർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്കോർപിയോ ലൈഫ്സ്റ്റൈലർ (Scorpio Lifestyler) പിക്ക് അപ്പ്, വിഷൻ എസ് (Vision S) കോൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ്, ബിഇ 07 (BE 07) ഇലക്ട്രിക് എസ്‌യുവി എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന മൂന്ന് പ്രധാന വാഹനങ്ങൾ.

  1. മഹീന്ദ്ര വിഷൻ S

മഹീന്ദ്രയുടെ പുതിയ NU_IQ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ആദ്യ മോഡലാകും മഹീന്ദ്ര വിഷൻ S. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഓൾ-ഇലക്ട്രിക് എഞ്ചിൻ പതിപ്പുകളിൽ ലഭ്യമാകുന്ന ഇതിന്റെ ഡിസൈനും മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ബോക്സി രൂപഘടന, ഹ്രസ്വമായ ഫ്രണ്ട്/റിയർ ഓവർഹാങ്ങുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, പനോരമിക് സൺറൂഫ്, ടൈൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ ശ്രദ്ധേയമാണ്.

XUV 7XO-ക്ക് സമാനമായ ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീലാണ് നൽകിയിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിൽ ഉണ്ടാകും. ഈ മോഡൽ മഹീന്ദ്രയുടെ XUV 3XO-ക്ക് മുകളിലായിരിക്കും ഇടം പിടിക്കുക.

  1. മഹീന്ദ്ര ബിഇ 07

മഹീന്ദ്രയുടെ ‘BE’ സബ്‌ബ്രാൻഡിന് കീഴിലെ പുതിയ ഇലക്ട്രിക് എസ്‌യുവിയാണ് ബിഇ 07. ട്രിപ്പിൾ-സ്‌ക്രീൻ ഡാഷ്‌ബോർഡ്, ഇല്യൂമിനേറ്റഡ് എലമെന്റുകളുള്ള ഗ്ലാസ് റൂഫ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡാഷ്‌കാം, ലെവൽ 2 ADAS, 5-സീറ്റ് കൺഫിഗറേഷൻ എന്നിവ ഇതിന്റെ സവിശേഷതകളാണ്. INGLO പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഇതിൽ 59kWh, 79kWh ബാറ്ററി പാക്കുകൾ ഉണ്ടാകുമെന്നാണ് വിവരം.
.
3. സ്കോർപിയോ ലൈഫ്സ്റ്റൈലർ

ഗ്ലോബൽ പിക്ക് അപ്പ് എന്ന 2023ൽ അവതരിപ്പിച്ച കോൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ലൈഫ്സ്റ്റൈൽ പിക്ക് അപ്പ് ട്രക്കാണിത്. സ്കോർപിയോ N-ന്റെ ബോഡി-ഓൺ-ഫ്രെയിം ചേസിസിൽ നിർമിച്ചിരിക്കുന്ന ഇതിന്റെ പ്രാരംഭ വില 19.79 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്. 175hp കരുത്തുള്ള 2.2 ലിറ്റർ ഡീസൽ, 203hp കരുത്തുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകളിൽ ഇത് ലഭ്യമാകും. കൂടാതെ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾക്കൊപ്പം ഫോർ-വീൽ ഡ്രൈവ് ഓപ്ഷനും കമ്പനി നൽകും.