ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡിഗാർഡുകൾ, അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കും; കെ സുധാകരൻ

1 min read
SHARE

അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡി ഗാർഡുകൾ. ക്രിമിനലുകളാണ് എന്ന് പറഞ്ഞതിൽ തെറ്റുണ്ടോയെന്ന് പരിശോധിക്കണം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലുള്ള ക്രിമിനൽ ഗുണ്ടകളെയും കൊണ്ട് ഒരു മുഖ്യമന്ത്രി യാത്ര ചെയ്‌തതായി അറിവില്ലെന്നും സുധാകരൻ വ്യക്തമാക്കി.ഇതൊക്കെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പൊതു ഫണ്ട് ദൂർത്ത് അടിച്ചു നടത്തുന്ന ജാഥയ്ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. ഈ നെറികെട്ട പ്രവർത്തന ശൈലി പിണറായി നിർത്തണം. ഇല്ലെങ്കിൽ അതേരീതിയിൽ പ്രതിഷേധിക്കും. കേരളത്തിലെ ലക്ഷക്കണക്കിന് യൂത്ത് കോൺഗ്രസ് കുട്ടികൾ പ്രതിഷേധിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.