തകരപ്പാടിയിലെ വാഹന പരിശോധനയിൽ പിടിവീണു, യുവാക്കൾ അറസ്റ്റിലായത് രാസലഹരിയുമായി.

1 min read
SHARE

സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയും മയക്കുമരുന്നു ഗുളികയുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. 0.47 ഗ്രാം എംഡിഎംഎയുമായി മഞ്ചേരി തുവ്വൂര്‍ വിലങ്ങല്‍പൊയില്‍ ടി എച്ച് ഹാഫിസ് മുഹമ്മദ് (24),0.34 ഗ്രാം മയക്കുമരുന്നു ഗുളികയുമായി മഞ്ചേരി പന്തല്ലൂര്‍ ചാത്തന്‍ചിറ, സി ഇബ്രാഹിം ബാദുഷ (25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം എസ് ഐ കെ വി ശശികുമാറിന്റെ നേതൃത്വത്തില്‍ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.