June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 8, 2026

മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം.

SHARE

എറണാകുളം: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആന്ധ്ര സ്വദേശിയായ ഡ്രൈവർ  ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്‍റെ മതിൽ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.