June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 19, 2026

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണമെന്ന് റിപ്പോർട്ട്

SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു