ശ്രീനഗറിൽ ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഐഇഡികൾ കണ്ടെത്തി

1 min read
SHARE

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് ഐ.ഇ.ഡികൾ കണ്ടെത്തി. ലവാപോരയിൽ നിന്നാണ് ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം കണ്ടെത്തിയത്. ഇവയെ സുരക്ഷാസേന നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു.രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ജമ്മു കശ്മീർ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘം ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഐഇഡി ഘടിപ്പിച്ച നിലയിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സുരക്ഷാ സേനയുടെ പെട്ടെന്നുള്ള ഇടപെടൽ വൻ ദുരന്തം ഒഴിവാക്കിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

 

നവംബറിൽ ജമ്മുവിലെ നർവാൾ-സിദ്ര ഹൈവേയിൽ ടിഫിൻ ബോക്സിനുള്ളിൽ ഘടിപ്പിച്ച 2 കിലോ ഭാരമുള്ള ടൈമർ അധിഷ്ഠിത ഐഇഡികൾ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് ചെക്ക് പോയിന്റിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ. തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസ് സംഘവും സ്‌ഫോടകവസ്തു നീക്കം ചെയ്യുകയായിരുന്നു.