ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഹര്‍ജി നല്‍കി കേരളം

1 min read
SHARE

ഗവര്‍ണര്‍ക്കെതിരെ കേരളം വീണ്ടും ഹര്‍ജി നല്‍കി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മാര്‍ഗരേഖ വേണമെന്നതാണ് കേരളത്തിന്റ ആവശ്യം. കേരളം നേരത്തെ ആവശ്യം ഉന്നയിച്ചപ്പോള്‍ ഹര്‍ജി പുതുക്കി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.