മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ വന്‍തീപിടിത്തം; ആറ് മരണം
1 min read

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിൽ വന്‍തീപിടിത്തം. തീപിടിത്തത്തിൽ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.പതിനഞ്ചോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീനിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.
