തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുത്, ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാതെ ക്രിസ്‌മസ് ആഘോഷം നടത്തി; വിമർശിച്ച് മന്ത്രി പി രാജീവ്
1 min read

തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് മന്ത്രി പി രാജീവ്. കേരളത്തിൻ്റെ നേട്ടങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും രാഷ്ട്രീയ പ്രചാരണത്തിന് മാത്രമാണ് പ്രധാനമന്ത്രി പ്രാമുഖ്യം നൽകുന്നതെന്നും രാജീവ് പ്രതികരിച്ചു.2014 ന് ശേഷം പ്രധാനമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിട്ടില്ല. പക്ഷെ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചു. എല്ലാവരുടെയും ആഘോഷം നടത്തണം. വനിതാ സംവരണ ബിൽ ഇപ്പോൾ തന്നെ കേന്ദ്ര സർക്കാർ നടപ്പിലാക്കണം. സ്വർണക്കടത്ത് കേസാകട്ടെ അഞ്ചാറ് വർഷമായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു എന്നിട്ടെന്തായി എന്ന് ? മന്ത്രി പി രാജീവ് ചോദിച്ചു.
