സർക്കാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു; യുവജന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമം നടക്കുന്നു’ ; വി ഡി സതീശൻ
1 min read

സർക്കാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ് നേതാവ് വി ഡി സതീശൻ. യുവജന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമം നടക്കുന്നു.ആലപ്പുഴയിലെ പൊലീസ് നടപടി അതിക്രൂരമാണ്. കണ്ണൂരിലും വനിതാ പ്രവർത്തകരെ ക്രൂരമായി നേരിട്ടു. ജാമ്യം കിട്ടുമെന്ന സ്ഥിതി വന്നതോടെ രാഹുലിനെതിരെ വീണ്ടും കേസെടുത്തു.അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണ്. അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രി കുടുംബത്തിനായി അഴിമതി നടത്തുന്നു. കരുവന്നൂരിലെ ക്രമക്കേടിൽ മന്ത്രി പി രാജീവ് മറുപടി പറയണം.
