എക്സൈസ് സേനക്ക് പുതിയ 33 വാഹനങ്ങൾ; ഫ്ളാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

1 min read
SHARE

എക്സൈസ് സേനയുടെ പുതിയ 33 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ് . 3 കോടി രൂപ ചെലവിലാണ് 33 പുതിയ മഹിന്ദ്ര ബൊലേറോ വാഹനങ്ങൾ സേനയ്ക്കായി വാങ്ങിയത് എന്ന് മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.സേനയുടെ മികച്ച പ്രവർത്തനങ്ങൾക്ക് ആധുനികവത്കരണം അനിവാര്യമാണ്. കൂടുതൽ ആയുധങ്ങൾ, ഡിജിറ്റൽ വയർലസ് സംവിധാനം, ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ, അതിർത്തി പ്രദേശത്തെ നിരീക്ഷണത്തിനുള്ള കെമു, ആധുനികമായ സൈബർ- ഐടി സംവിധാനങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ എക്സൈസ് സേനയുടെ നവീകരണത്തിനായി സർക്കാർ നടപ്പിലാക്കുന്നു എന്നും മന്ത്രി പറഞ്ഞു. കൂടുതൽ മികവിലേക്ക് എക്സൈസ് സേന കുതിക്കുകയാണെന്നും പുതിയ വാഹനങ്ങളും ഈ കുതിപ്പിന് കരുത്തേകട്ടെ എന്നും മന്ത്രി വ്യക്തമാക്കി