July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ആ ഷോട്ട് ഇനി നടക്കില്ല’, വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾക്ക് പൂട്ട്: വെറുതെ കാണാം എടുത്തുവെക്കാൻ കഴിയില്ല

1 min read
SHARE

വാട്സാപ്പിൽ ഇനി പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾക്ക് പൂട്ട് വീണത്. ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.4.25 ലാണ് ഈ പുതിയ ഫീച്ചർ ലഭ്യമാവുക. സന്ദേശങ്ങളിൽ ഉപഭോക്തൃ സ്വകാര്യത ഉറപ്പ് വരുത്താനായി ചിത്രങ്ങളും, വീഡിയോകളും മറ്റും സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന വൺസ് ഫീച്ചർ ഇതിനോടകം തന്നെ വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു. പുതിയ ഫീച്ചർ അതും വിലക്കിക്കൊണ്ടുള്ളതാണ്പുതിയ ഫീച്ചർ വരുന്നതോടെ നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ ആരുടെയും പ്രൊഫൈൽ ചിത്രങ്ങൾ ഇനി സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ച ചിലർക്ക് സ്ക്രീൻഷോട്ടിൽ പ്രൊഫൈൽ ചിത്രത്തിന് പകരം ഇരുണ്ട നിറം ലഭിച്ചതോടെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ബീറ്റ വേർഷനിൽ ലഭ്യമായ അപ്ഡേറ്റ് അനുസരിച്ച് സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോൾ ‘ആപ്പിന്റെ പുതിയ നിയന്ത്രണങ്ങൾ കാരണം സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല’ എന്ന തരത്തിൽ ഒരു സന്ദേശമാണ് വാട്സാപ്പ് ഇപ്പോൾ നൽകുന്നത്.അതേസമയം, ഈ ഫീച്ചർ ഒരു ഓപ്‌ഷനായി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അങ്ങനെ ചെയ്താൽ പലരും അത് ഓഫ്‌ ചെയ്യാൻ സാധ്യതയുണ്ടെന്നും, അതൊരിക്കലും കമ്പനി വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ വിവരസംരക്ഷണമാകില്ലെന്നും വാട്സാപ്പ് അധികൃതർ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്.