മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
1 min read

കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആര്‍ എസ് എസ് ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സി പി ഐ എം പ്രവര്‍ത്തകര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് മട്ടന്നൂര്‍ ഇടവേലിക്കലില്‍ ആര്‍ എസ് എസ് ആക്രമണത്തില്‍ മൂന്ന് സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.സിപിഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം ലതീഷ്, സുനോഭ്, റിജില്‍ എന്നിവരെ അക്രമി സംഘം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരും കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപെട്ട് അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ ചോദ്യം ചെയ്ത് വരികയാണ്.അക്രമി സംഘം സഞ്ചരിച്ച രണ്ട് ബൈക്കും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മട്ടന്നൂര്‍ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. വായാന്തോട് കൊക്കയില്‍ സ്വദേശി സുജിലിന്റെ നേതൃത്വത്തിലെത്തിയ ആര്‍ എസ് എസ് സംഘമാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം.
AJE
