നെല്ല് സംഭരണ താങ്ങുവില കുടിശിക: കിട്ടാനില്ലെന്ന പ്രതിപക്ഷ വാദങ്ങൾ പൊളിയുന്നു; കിട്ടാനുള്ളത് 756 കോടി

1 min read
SHARE

കേരളത്തിന് നെല്ല് സംഭരണ കുടിശിക നൽകാനുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. 2021 വരെ ലഭിക്കാനുള്ള കുടിശികയിൽ 852 കോടി രൂപ അനുവദിച്ചു. ഇനി നൽകാനുള്ളത് 756 കോടി. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യങ്ങൾ ന്യായമെന്ന് തെളിഞ്ഞതായി മന്ത്രിമാരായ കെഎൻ ബാലഗോപാലും, ജി ആർ അനിലും പ്രതികരിച്ചു.നെല്ല് സംഭരണത്തിത്തിൽ കേരളത്തിന് ഒരു രൂപ പോലും നൽകാനില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ ഈ വാദം തെറ്റാണെന്ന് സമ്മതിക്കുന്നതാണ് കുടിശ്ശിക അനുവദിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം. 2021 വരെയുള്ള അഞ്ചുവർഷത്തെ കുടിശ്ശികയിൽ 852.29 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 756.24 കോടി രൂപ നെല്ല് സംഭരണ വിഹിതത്തിൽ ഇനിയും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. സാങ്കേതിക പിഴവ് മൂലമാണ് കുടിശ്ശിക നൽകാനുള്ള തുകയിൽ വ്യക്തതയില്ലാതിരുന്നതെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.